Category Archives: Mollywood

ട്രോളന്മാർക്കൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഷാജി പാപ്പനും പിള്ളേരും

ട്രോളന്മാർക്കൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഷാജി പാപ്പനും പിള്ളേരും. രസകരമായ ട്രോളുകളൊരുക്കുന്നവർക്കൊരു മൽസരമൊരുക്കിയിരിക്കുകയാണ് ആട്2വിന്റെ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ്. ആട്2 ചിത്രത്തിലെ പാട്ടും ട്രെയിലറും പുറത്തിറങ്ങിയപ്പോഴേക്കും സമൂഹമാധ്യമത്തിൽ ട്രോളുകളുടെ മേളമായിരുന്നു. ഈ സാഹചര്യത്തിലാണ് മികച്ച ട്രോളന്മാരെ കണ്ടെത്താൻ മൽസരമൊരുക്കാൻ തീരുമാനിച്ചത്. ചിത്രത്തിലെ ഗാനമോ ട്രെയിലറോ ആസ്പദമാക്കി ചെയ്യുന്ന ഗംഭീര ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ നൽകുമെന്നു വ്യക്തമാക്കി ആട്2വിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിലാണ് സംഗതി വിശദീകരിച്ചത്. ഒന്നാംസമ്മാനം 15,000 രൂപയും ഒപ്പം ഷാജി പാപ്പന്റെ മുണ്ടും ഫസ്റ്റ്… Read More »

അമലയുടെ ‘വിവാദ ഗ്ലാമറസ്’ ഗാനം: വിഡിയോ പുറത്തിറങ്ങി

നടിമാരുടെ ഗ്ലാമറസ് ലുക്കിലുള്ള കഥാപാത്രങ്ങൾ പലപ്പോഴും ചർച്ചകൾക്കും വിവാദങ്ങൾക്കും വിധേയമാകാറുണ്ട്. അങ്ങനെയൊരു വിവാദത്തിന് വഴി വച്ചതാണ് അമല പോൾ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ ഒരു ഗാനം. വിദ്യാസാഗർ സംഗീതം നൽകിയ ഇൗ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. പാ. വിജയ് രചന നിർവ്വഹിച്ച ഗാനം പാടിയത് കാർത്തികും ശ്വേത മോഹനും ചേർന്നാണ്. നീണ്ട നാൾ എന്ന പാട്ടും അതിലെ രംഗങ്ങളും പ്രണയാർദ്രമാണ്. കഥാപാത്രങ്ങൾക്കും അവരുടെ ഭാവാഭിനയത്തിനും പാട്ടിനും ഭംഗിയേറെ. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷത്തിന്റെ ആഘോഷമാണ്… Read More »

ആ വാക്കുകള്‍ അറപ്പുളവാക്കുന്നു: ലൈംഗീകാതിക്രമത്തിരയായ പ്രായപൂര്‍ത്തിയാകാത്ത നടിക്ക് സഹതാപം വേണ്ട, തുറന്നടിച്ച് സുമലത

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രയ്ക്കിടെ എയര്‍ വിസ്താര ഫ്‌ളൈറ്റില്‍ വച്ച് ബോളിവുഡ് നടിക്കുനേരെ നടന്ന പീഡനശ്രമം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. സഹായമഭ്യര്‍ത്ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം അറിഞ്ഞത്. ഇതിനു പിന്നാലെ പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണിതെന്ന് സംശയിക്കുന്നതായി മാധ്യമപ്രവര്‍ത്തക ജാഗ്രതി ട്വിറ്ററില്‍ കുറിച്ചതും വന്‍ വിവാദമായിരുന്നു. ജാഗ്രതിക്കെതിരെ തുറന്നടിച്ച് മുന്‍ നടി സുമലത രംഗത്തെത്തി. No woman,least of all someone who has been part of 1of… Read More »

സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്തോ..? മാധ്യമ ശ്രദ്ധയ തിരിച്ചു വിടാനുള്ള ബോധപൂർവമുള്ള ഒരു ശ്രമം ആയിരുന്നോ?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്ന വിവാദമാണ് ഐ എഫ് എഫ് കെ വേദിയുടെ ഓപ്പൺ ഫോറത്തിൽ വെച്ച് നടി പാർവതി കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ നടത്തിയ വിവാദപരമായ പരാമർശം. ഏതായാലും ആ പരാമർശത്തിനെതിരെ പ്രശസ്ത വ്യക്തികളടക്കം രൂക്ഷ വിമർശനങ്ങളുമായാണ് രംഗത്ത് വന്നിരിക്കുന്നത്. പക്ഷെ ഈ വിവാദം സൃഷ്ടിക്കപ്പെടാൻ കാരണമായ യഥാർത്ഥ പശ്ചാത്തലം കാര്യകാരണ  സഹിതം വെളിപ്പെടുത്തിക്കൊണ്ടു മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനായ അനിൽ തോമസ് രംഗത്ത് വന്നിരിക്കുകയാണ്. ഈ വിവാദത്തിന്റെ തുടക്കം ഇപ്പോൾ ശ്രദ്ധ… Read More »

യുവാക്കളുടെ ഉറക്കം കെടുത്തിയ രേഷ്മ എന്ന മാദക നടി ഇപ്പോ എവിടെ ?

പത്ത് വർഷങ്ങൾക്ക് മുമ്പ് അഭിനയരംഗത്ത് തിളങ്ങിയ നടിയെ കുറിച്ച് ഇപ്പോൾ അധികമാർക്കും അറിയില്ല. അടുത്തിടെ മാദക റാണിയായി തിളങ്ങിയ ഷക്കീല തന്നെയാണ് ഒളിവിൽ പോയ നടി രേഷ്മയെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. നടിയുമായി നല്ല സൗഹൃദത്തിലാണെന്നും ഇപ്പോഴും ഫോണിൽ വിളിക്കാറുണ്ടെന്നും ഷക്കീല പറഞ്ഞു. രേഷ്മ ഇപ്പോൾ വിവാഹിതയാണ്. രണ്ട് മക്കളുണ്ട്. മൈസൂരിലാണ് താമസം. പഴയ പോലെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യമില്ലെന്നും കുടുംബത്തിന് പ്രാധാന്യം നൽകി ജീവിക്കാനാണ് താത്പര്യമെന്നും രേഷ്മ തന്നോട് പറഞ്ഞതായും ഷക്കീല അഭിമുഖത്തിൽ… Read More »

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളു ഗോഡ്ഫാദര്‍. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രം 404 ദിവസമാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. അതിന് മുമ്പോ അതിന് ശേഷമോ ആ നേട്ടം സ്വന്തമാക്കാന്‍ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല. റിലീസ് ചെയ്ത് 26 വര്‍ഷത്തിന് ശേഷവും ഗോഡ്ഫാദര്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ചിത്രമാണ്. അഞ്ഞൂറാനും ആനപ്പാറേല്‍ അച്ചാമയും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങള്‍ തന്നെ. നാടകാചാര്യന്‍ എന്‍എന്‍ പിള്ള അനശ്വരമാക്കിയ അഞ്ഞൂറാന്‍ എന്ന… Read More »

അഗ്നിവലയത്തില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിനെ കണ്ട് എല്ലാവരും ഞെട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ ഭരതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ സിബി മലയില്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ഭരതം. മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതും ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു. സംഗീതജ്ഞരായ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജ്യേഷ്ടന്‍ രാമനാഥനായി നെടുമുടി വേണുവും അനുജന്‍ ഗോപിനാഥനായി മോഹന്‍ലാലും തകര്‍ത്തഭിനയിക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമയിലെ ഒരു രംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നിയെന്നാണ്. സിബി മലയിലിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഏറ്റവും… Read More »