വിമാന യാത്ര ചിലര്‍ക്ക് സ്പര്‍ശന സുഖം, ശരീരത്തിന്റെ 75% പുറത്തിട്ട് എയര്‍ ഹോസ്റ്റസിനെ തട്ടലും, ഉരുമലും

5544h

നമ്മൾ മലയാളികൾ ചിലർക്ക് വിമാന യാത്ര കള്ളുകുടി മൽസരമാണ്‌. മദ്യപിക്കാത്ത അടുത്ത മറ്റ് ഭാഷക്കാരായ യാത്രക്കാരന്റേയും, സ്തീകളുടേയും കൂടി മദ്യം അവർ ചോദിച്ചു വാങ്ങും”.വിമാന യാത്രക്കിടയില്‍ നാം മലയാളികള്‍ കാണിച്ചു കൂട്ടുന്ന അഹങ്കാരം,ഒരു വിമാന യാത്രക്കാരന്റെ അനുഭവക്കുറിപ്പ്‌:- ഉമ്മർ ഫറൂക്കി എഴുതുന്നത്. മലയാളിയെയും അവന്റെ വിമാന യാത്രയെയും പരിഹസിച്ചിട്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയായിൽ നിറഞ്ഞാടുമ്പോൾ നാം കാണാതെ പോകുന്ന ചില സേവനങ്ങൾ ഉണ്ട് .ദുരന്തന്തിന്റെ ആരം എത്ര മാത്രം ഭീകരം ആണെന്ന് അറിഞ്ഞിട്ടും അത് അവഗണിച്ചുകൊണ്ട് യാത്രക്കാരോട് അവരുടെ ലഗേജുകൾ ഉപേക്ഷിച്ചു പുറത്തേക്കു പോകാൻ യാചിക്കുന്ന ക്യാബിൻ ക്രൂസിനെ .കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ സർവ വിധ അഹന്തയോടും ക്യാബിൻ ക്രൂസിനെ തങ്ങളെ സേവിക്കേണ്ട വെറും ദാസികളും ദാസന്മാരായും കണ്ടു അവരുടെ നിർദ്ദേശങ്ങളെ അവഗണിച്ചിരുന്നു . പറഞ്ഞതിലും അധികമായി കൈവശം വെയ്ക്കണ്ട ലഗേജുമായി കയറുകയും മറ്റുള്ളവർക്ക് മാർഗ്ഗ തടസ്സമായി എങ്ങനെയും ക്യാബിനുള്ളിലേക്കു യാതൊരു സുരക്ഷിത മാനദണ്ഡവും നോക്കാതെ തിരുകി കയറ്റി നാലും അഞ്ചും തവണ ഇരുന്നും എഴുന്നേറ്റും അതിനുള്ളിലെ സാധനങ്ങൾ പുറത്തിക്കിട്ടും തിരുകി കയറ്റിയും മറ്റു യാത്രക്കാർക്കും അതിലെ ജീവനക്കാർക്കും അസൗകര്യം ഉണ്ടാക്കി തുടങ്ങുകയായി.നമ്മുടെ യാത്ര.

നമ്മുടെ യാത്രക്കിടയിലെ മറ്റു ചില കലാപരികളാണ്‌ ലോട്ടറി അടിച്ചവന്റെ ഭാവത്തിൽ സീറ്റിലേക്ക് ഇരുന്നു കഴിഞ്ഞാൽ മാർഗ്ഗ നിർദ്ദേശങ്ങൾ ഒന്നും തന്നെ തങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന നിലയിൽ മൊബൈൽ എടുത്തു നാട്ടുകാരെ എല്ലാം വിളിക്കലായി.ഇതിനിടയിൽ സീറ്റ് ബെൽറ്റിന്റെയും മൊബൈൽ സ്വിച്ച് ഓഫിന്റെയും ആവശ്യകത ഒന്നും തന്നെ അവിടെയും 250 യാത്രക്കാരെയും കണ്ടു വ്യക്തിപരമായി അപേക്ഷിക്കണം നമ്മുടെ ക്യാബിൻ ക്രൂസ്ച ലരുടെ അടുത്ത് വൈഫൈ പോലുള്ള മൊബൈൽ ഉപയോഗിക്കുന്നതിന്റെ ബലമായി ഫ്ലൈറ്റിലേക്കു സ്വീകരിക്കപ്പെടേണ്ടേ പ്രാധാന്യം ഉള്ള പല നിർദ്ദേശങ്ങളും ഇതിന്റെ വികിരണം മൂലം ലഭ്യമാകില്ല എന്ന് പറയേണ്ടി വരിക കൂടി ചെയ്‌താൽ മാത്രമേ മൊബൈൽ ഓഫ് ചെയ്യുകയുള്ളൂ . അടുത്തത് സ്പർശന സുഖമാണ്.ശരീരത്തിന്റെ 75% വും സീറ്റിനു പുറത്തേക്കിട്ടു ഇടുങ്ങിയ വഴിയിൽ കൂടി നടക്കുന്ന ക്യാബിൻ ക്രൂസിനെ തട്ടലും മുട്ടലുമാണ് ഇതിൽ എന്ത് സായൂജ്യം എന്നുള്ളത് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല ഏറ്റവും അരോചകകരമായ കാര്യങ്ങളാണ് അടുത്തത് ഒരു യാത്രക്കാരന് അർഹതപ്പെട്ട മദ്യം കൂടാതെ അടുത്തിരിക്കുന്ന മദ്യപിക്കാത്ത വ്യക്തിയുടെ വിഹിതം കൂടി കൈക്കലാക്കി കള്ളത്തരത്തിൽ കൂടിയും അല്ലാതെയും പരമാവധി വാങ്ങി കുടിക്കും.പിന്നീട് കച്ചേരിയും വാചക കാസർത്തും ആണ് .സംഗീതത്തിന്റെ ഒരു വാസന പോലും ഇല്ലാത്തവർക്ക് അപ്പോൾ പാട്ടു വരും.നാട്ടിലുള്ള മാളികയെ കുറിച്ച് വാചാലനാകും .ഗൾഫിലെ സ്‌പോൺസറെ കുറിച്ചും അമേരിക്കയെ കുറിച്ചും ഐ എസ് നെ കുറിച്ചും എല്ലാം പറയും പുള്ളിക്കാരൻ .ഓരോ 05 മിനിറ്റിലും മൂത്ര ശങ്ക പിടികൂടും.

യാത്രാ ക്ഷീണത്തിൽ ഉറങ്ങുന്നവർക്കു പ്രയാസം ഉണ്ടാകുന്ന തരത്തിലായിക്കും ഇടയിലൂടെ ഉള്ള നടത്തം. രഹസ്യമായി ടോയ്‌ലെറ്റിൽ കയറി സിഗരറ്റ് വലിച്ച വിരുതന്മാർ ഉൾപ്പെടെ ഉണ്ട് ഒരു ഫ്ലൈറ്റ് യാത്രയിൽ തന്റെ മോതിരം നഷ്ടപ്പെട്ടു എന്ന് പരാതി പെട്ട് എല്ലാവരും ശ്റദ്ധിക്കപെട്ട വേസ്റ്റ് ബിന്നിൽ എയർ ഹോസ്റ്റസിനെ കൊണ്ട് കൈ ഇട്ടു അതിൽ പരതിപ്പിക്കുകയും ഒടുവിൽ എമിഗ്രേഷൻ ചെക്കിങ് സമയത്തു പോക്കറ്റിലേക്ക് മാറ്റിയ മോതിരം കണ്ടെത്തി ഏതോ മഹാ അത്ഭുതം കണ്ടെത്തിയ രീതിയിൽ വന്ന മഹത് വ്യക്തികളെയും കണ്ടിട്ടുണ്ട് .ഏറ്റവും ഒടുവിലായി ലാൻഡിങ് സമയം ആണ്.ഏകദേശം മുക്കാൽ മണിക്കൂറിനു മുൻപായി തന്നെ തയ്യാറെടുപ്പുകൾ തുടങ്ങി …..എഴുന്നേൽക്കുന്നു മുടി ചീവുന്നു ല്ഗഗേജ് ചാടി പോയില്ല എന്ന് പല തവണ നോക്കി ഉറപ്പു വരുത്തുന്നു അക്ഷമനായി വാച്ച് നോക്കുന്നു.സീറ്റ് ബെൽറ്റ് നിർദ്ദേശം അവഗണിക്കുന്നു.വീട്ടിലെ ബാത്ത്‌റൂം എന്ന പോലെ തോർത്തും കൊണ്ട് ഒരു അഭ്യാസം.ഇതെല്ലാം കഴിഞ്ഞു മൊബൈൽ ഓൺ ആക്കി ആദ്യത്തെ കലാപരിപാടി തുടങ്ങും .ഇവിടെ എല്ലാം ഇതിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഇതിലെ ജീവനക്കാരനാണ് …….എന്റെ സഹപ്രവർത്തകയായിരുന്ന ഒരു എയർ ഹോസ്റ്റസ്സിന്റെ അനുഭവപ്രകാരം പല മാസങ്ങളിലും 96 മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യുകയും പിന്നീട് ഉറങ്ങുന്നതിനായി സ്ലീപ്പിങ് ഫിൽസിനെ ആശ്രയിക്കേണ്ട ഗതികേട് വന്നിട്ടുണ്ട് .വെറും 04 മണിക്കൂർ യാത്രയിൽ പോലും എയർ ക്റാഫ്റ്റിലെ വരണ്ട കാലാവസ്ഥയെ നമുക്ക് പ്രതിരോധിക്കാൻ വയ്യെങ്കിൽ ഫ്ലൈറ്റ് യാത്രക്ക് ശേഷം നമ്മുടെ ചെവികൾ ഊതി അടക്കുന്നുവെങ്കിൽ അവർ എത്രമാത്രം ത്യാഗങ്ങൾ സഹിക്കണം .ഓരോ യാത്രക്ക് ശേഷവും വിട്ടുമാറാത്ത തലവേദനയുമായി ആയിരിക്കും അവരുടെ വരവ്.ജനാലകൾ തുറക്കപെടാത്തതു കൊണ്ട് നല്ല ശുദ്ധ വായു ലഭ്യമാകാതെ തന്നെ എൻജിൻ ഭാഗത്തു നിന്നുള്ള മലിനമാക്കപ്പെട്ട വായു മാസങ്ങളോളം ശ്വസിച്ചു കരൾ സംബന്ധമായിട്ടുള്ള രോഗത്തിന് അടിമപ്പെട്ടിരിക്കും ഇവർ.ദീർഘമായ യാത്രകളുടെ ഭാഗമായി ശരീരത്തിലെ ഹോർമോൺസിന്റെ അളവിൽ വൃതിയാനം ഉണ്ടാവുകയും ഇത് ഓർഗാനിക് അസന്തുലിതാവസ്ഥയിലേക്കു നയിക്കുകയും വളരെ പെട്ടന്ന് താനേ ട്യൂമറിന്റെ വളർച്ചക്ക് കാരണമായി തീരുകയും ചെയ്യുന്നു.

മറ്റുള്ളവരെ സംബന്ധിച്ചു 05 മടങ്ങു സാധ്യത കൂടുതലാണ് ഇതരത്തിലുള്ളവർക്കു ക്യാൻസർ ഉണ്ടാവാൻ.തീർച്ചയായും ഇവരെ നാം ബഹുമാനിക്കേണ്ടി ഇരിക്കുന്നു .വിമാന യാത്രാ വേളയിൽ ദൈവത്തിന്റെ സാനിധ്യം ഇവരിൽ കൂടി ആണ് നാം അനുഭവിക്കേണ്ടത് .ഉള്ളിലെ അഹന്തകൾ മാറ്റി വച്ച് ദൈവീക പ്രാർത്ഥനയിൽ പൂർത്തീകരിക്കേണ്ട ഒന്നാണ് രണ്ടും കല്പിച്ചുള്ള പിടുത്തം വിട്ട വിമാന യാത്ര.ചിലവ് കുറഞ്ഞ വിമാന കമ്പനികളുടെ പിറകിൽ പോകാതെ ഏറ്റവും സുരക്ഷിതത്വം നൽകുന്ന വളരെ നല്ല ഫ്ലൈറ്റുകൾ നമുക്കായി നൽകപ്പെടുന്ന എയർലൈൻസിനെ തെരഞെടുക്കുക.സമ്പാദ്യം നമുക്ക് പിന്നെയും ഉണ്ടാവും ജീവിതം ഒരു തവണ മാത്രമേ ഉള്ളു.ജീവൻ വച്ച് കളിക്കാതിരിക്കു.നല്ല യാത്രകൾ ഉണ്ടാവട്ടെ ജീവിതത്തിൽ

Leave a Reply

Your email address will not be published. Required fields are marked *