മത്സരാര്‍ഥിയുടെ വീട്ടില്‍ എത്തിയ ആര്യയെ വീട്ടില്‍ കയറ്റിയില്ല

arya

റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനൊരുങ്ങുന്ന നടന്‍ ആര്യ പരിപാടിയുടെ ഭാഗമായി മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയി. എന്നാല്‍ ആര്യയെ ചില വനിതാ സംഘടനകള്‍ വീടിനകത്ത് കടക്കാന്‍ സമ്മതിക്കാതെ പറഞ്ഞയച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആര്യയും സംഘവും ചെന്നൈയിലേക്ക് തന്നെ തിരിച്ചു പോന്നു.

കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ആര്യയുടെ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതലേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഒരു ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യ പറഞ്ഞിരുന്നു.

ഇതിനുശേഷം ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളുമാണ് ആര്യയെ തേടിയെത്തിയത്. അതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. റിയാലിറ്റി ഷെയ്ക്കെതിരെ തുടക്കത്തില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. നാല് മലയാളി പെണ്‍കുട്ടികളും ഷോയില്‍ മത്സരിക്കുന്നുണ്ട്. മുസ്ലിം ആയ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോ എന്ന് ഷോയിലെ മത്സരാര്‍ഥികളോട് പരിപാടിയില്‍ അതിഥിയായെത്തി വരലക്ഷ്മി ചോദിച്ചത് വലിയ വിവാദമായിരുന്നു. പരിപാടി ‘ലൗ ജിഹാദാണോ’ എന്ന് ചോദിച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതൃത്വം രംഗത്ത് വരികയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *