ബിക്കിനി ധരിച്ച് കടല്‍ക്കരയില്‍ രാധിക ആപ്‌തെ; സംസ്‌കാരം പഠിപ്പിക്കാനെത്തിയവര്‍ക്ക് ചുട്ട മറുപടി! ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോ

radhika-apte

വ്യത്യസ്തമായ ചിത്രങ്ങളാലും നിര്‍ഭയമായി കഥാപാത്രങ്ങളെ ഏറ്റെടുക്കുന്ന രീതികൊണ്ട് ശക്തയായ നടിയെന്ന് അറിയപ്പെടുന്ന അഭിനേത്രയാണ് രാധിക ആപ്‌തെ. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായിരിക്കുകയാണ്.

ബിക്കിനി വേഷത്തില്‍ ഭര്‍ത്താവിനൊപ്പം ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന്റെ പേരില്‍ സംസ്‌കാരം പഠിപ്പിക്കാനെത്തിയവര്‍ക്കാണ് രാധിക ആപ്തെയുടെ ചുട്ട മറുപടി.

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on

ബിക്കിനി ചിത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധിക ആപ്തെ ചോദിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ഇത്തരം സദാചാരവാദികള്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും രാധിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *