പ്രണയ വിവാഹമായിരുന്നിട്ടും ആദ്യ വിവാഹ തകർച്ചയെക്കുറിച്ച് ശ്വേതാമേനോൻ

PhotoGrid_1529223554536 (1)

ആദ്യ പ്രണയത്തിന്റെ തകർച്ചക്കു ശേഷം ശ്വേതയുടെ ജീവിതത്തിലേക്ക്‌ ആശ്വാസവുമായ്‌ വന്ന സുഹൃത്തായിരുന്നു ബോബി ഭോസ്‌ലെ. സൗഹൃദം പിന്നീട്‌ പ്രണയത്തിലേക്കു വഴിമാറി. അങ്ങനെയാണ് ഇരുവരും വിവാഹിതരാകുന്നത്‌. വിവാഹം കഴിഞ്ഞ്‌ ഭർത്തൃ വീട്ടിലേക്ക്‌ കയറിച്ചെന്ന ആദ്യ നാളുകളിൽ തന്നെ തന്റെ സ്വപ്നങ്ങളെല്ലാം വെറുതെയായെന്ന് ശ്വേത തിരിച്ചറിഞ്ഞു. ഗ്വളിയോർ സിന്ധ്യ കുടുംബത്തിൽ നിന്നുള്ള ബോബിയുടെ വീട്ടുകാർ തികച്ചും യാഥാസ്ഥിതികർ ആയിരുന്നു. മുഖം ദുപ്പട്ടകൊണ്ട്‌ മറച്ചു മാത്രമേ നടക്കാൻ പാടുള്ളു. അങ്ങനെയല്ലാതെ ആർക്കു മുൻപിലും വരാൻ പാടില്ലായിരുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാൽ തൊട്ടു വണങ്ങണം. ഭർത്താവെന്ന നിലയിൽ ബോബിക്ക്‌ ശ്വേതയിൽ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ബോബിയുടെ മാതാപിതാക്കളായിരുന്നു പൂർണമായും ശ്വേതയെ നിയന്ത്രിച്ചിരുന്നത്‌.

സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്ന അവർക്ക്‌ തന്റെ സമ്പത്തിൽ മാത്രമായിരുന്നു നോട്ടമെന്ന് വൈകാതെ ശ്വേത തിരിച്ചറിഞ്ഞു. പല ആവശ്യങ്ങൾ പറഞ്ഞ്‌ ബാങ്ക്‌ ബാലൻസെല്ലാം അവർ പിൻ വലിപ്പിച്ചിരുന്നു. കല്യാണം കഴിക്കുന്നത്‌ നമ്മളേക്കാൾ സമ്പത്തു കുറഞ്ഞവരെ ആയിരിക്കണമെന്നുള്ള ശ്വേതയുടെ ധാരണകളെ ഇതു തിരുത്തി. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച്‌ ഒടുവിൽ എല്ലാം പിഴച്ചെന്ന് മനസ്സിലായപ്പോൾ ശ്വേതയാകെ തകർന്നു പോയി.
‘ജോഷ്‌’ എന്ന സിനിമയിൽ അഭിനയിക്കാൻ ആമിർ ഖാൻ വഴി ഒരു ക്ഷണം കിട്ടുന്നത്‌ ആ സമയത്തായിരുന്നു. എന്നാൽ അതിലഭിനയിക്കാൻ ബോബി വിസമ്മതിക്കുകയും അതിന്റെ പേരിൽ ദ്രോഹിക്കുകയും ചെയ്തു. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച്‌ ശ്വേത അവിടെനിന്നും പടിയിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *