പോണ്‍ മേഖലയില്‍ നിന്ന് നിരന്തരം വിളിയാണ്; പിന്നില്‍ സണ്ണി ലിയോണ്‍; ആരോപണവുമായി രാഖി സാവന്ത്

sunny-1

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ നിരന്തരമായി വിളിക്കുന്നുണ്ടെന്നും തന്നെ ഇത്തരത്തില്‍ ശല്യപ്പെടുത്തുന്നതിന് പിന്നില്‍ മുന്‍ പോണ്‍ താരം സണ്ണി ലിയോണ്‍ ആണെന്നും ബോളിവുഡ് നടി രാഖി സാവന്ത്. ഒരു ചാനലിനോടാണ് താരം ഇത്തരത്തില്‍ ശല്യം ചെയ്യുന്നതായും സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്നും പറഞ്ഞത്.

മെസേജുകളും കോളുകളുമല്ലാതെ വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ നിയമപരമായി നേരിടാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സണ്ണി ലിയോണ്‍ അത് ചെയ്‌തോ എന്ന് ഉറപ്പില്ല. എന്തു ധൈര്യത്തിലാണ് അവര്‍ അത് നല്‍കുന്നത്. വിളിച്ചവരോട് താന്‍ പോണ്‍ നടിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാഖി സാവന്ത് പറയുന്നു.

സണ്ണി ലിയോണ്‍ തന്നെയാണ് നമ്പര്‍ കൊടുത്തതെന്ന് അറിയില്ല. അവര്‍ പറയുന്നത് അങ്ങനെയാണ്. എന്ത് ധൈര്യമുണ്ടായിട്ടാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. സണ്ണി ലിയോണ്‍ അത് ചെയ്‌തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താങ്കളെ കുറിച്ച് ഗൂഗിളില്‍ നിന്ന് മനസിലായതായും പോണ്‍ നടിയാകാനുള്ള ആകാരം താങ്കള്‍ക്കുണ്ടെന്ന് പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *