ഇന്‍സ്റ്റഗ്രാമില്‍ താരമാകാന്‍ കൈവിട്ട കളി, ഒടുവില്‍ വന്‍ കടക്കാരി!

newyork-girl

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരെ നേടാന്‍ പണം മുടക്കി സ്റ്റാറാകുന്നവര്‍ നിരവധിയാണ്. മനോഹരമായ ചിത്രങ്ങള്‍ക്കായി അവര്‍ വിലകൂടിയ ബ്രാന്റഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും വാങ്ങുകയും ലോകം ചുറ്റിയുള്ള യാത്രകളും മറ്റും നടത്തുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങള്‍ ചിലരെ പ്രശസ്തരാക്കുമെങ്കിലും മറ്റ് ചിലരെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കായിരിക്കും നയിക്കുക. അതിനു ഉത്തമ ഉദാഹരണമാണ് ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയുടെ അവസ്ഥ.

Honestly, just leave me here.

A post shared by Lissette Calveiro (@lissettecalv) on

ഇന്‍സ്റ്റാഗ്രാമില്‍ താരമാകാനുള്ള പെടാപാട് വന്‍ സാമ്പത്തിക ബാധ്യതയിലേക്കാണ് ഈ ഇരുപത്തിയാറുകാരിയെ നയിച്ചത്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് അവര്‍ സ്ഥിരം ഭക്ഷണം കഴിക്കുക. അതും  ആഢംബര ഹോട്ടലുകളില്‍ നിന്ന്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കുക. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്ന ്കാല്‍വെറോ തന്നെ പറയുന്നു.

Winter, who? ☀️

A post shared by Lissette Calveiro (@lissettecalv) on

ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ചെലവാക്കി. യാത്രാചെലവുകളും പെരുകി. 2016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു. കടബാധ്യത നേരിടാന്‍ അവര്‍ നന്നേ പ്രയാസപ്പെട്ടു. ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ ചെലവുകളും വര്‍ധിക്കാന്‍ തുടങ്ങി. ഇതോടെ ഒരു മാറ്റം അനിവാര്യമാണെന്ന് ലിസെറ്റിന് തോന്നി.

ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു. അതിനായി സോഷ്യല്‍ മീഡിയയില്‍നിന്നും ഒരുപടി അകലം പാലിച്ചിരിക്കുകയാണ് കാല്‍വെറോ. ഒപ്പം വരുമാനം കൃത്യമായി വകയിരുത്തുന്നു. തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിനിവേശം പൂണ്ട് അതിരുവിടുന്ന യുവത്വത്തിന് ഉത്തമ മാതൃകയാണ് കാല്‍വെറോയുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *