അറ്റുപോയ കാല്‍ തലയിണയാക്കി ഡോക്ടര്‍മാര്‍ (വീഡിയോ)

28958470_1908430595864995_8319238209380810752_o

അപകടത്തിൽ അറ്റുപോയ കാൽ തലയ്ക്കു താങ്ങായിവച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ. മധ്യപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിലാണു സംഭവം.

വാഹന അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ യുവാവിന്റെ അറ്റുപോയ കാൽ തലയ്ക്കു താങ്ങായിവയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രച്ചറിൽ കിടക്കുമ്പോഴായിരുന്നു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ബോധമില്ലാത്ത നടപടി. പരിക്കേറ്റ യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ദേശീയ മാധ്യമങ്ങൾ സംഭവദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി ഝാൻസി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സാധന കൗശിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *