അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിക്കൊക്കെ എന്തിനാണ് ലിപ്സ്റ്റിക്കും വലിയ പൊട്ടുമെന്ന് ചോദിക്കുന്നവരുണ്ട്; സീരിയലിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി സംഗീത

angeet

സീരിയലില്‍ താരങ്ങള്‍ വലിയ മേക്കപ്പിട്ട് അഭിനയിക്കുന്നതിനേയും വലിയ ഉദാത്തമായ തരത്തില്‍ സീരിയല്‍ എടുക്കാത്തതിനേയും കുറിച്ച് മനസ്സ് തുറക്കുകയാണ് സീരിയല്‍ താരം സംഗീത മോഹന്‍. അത്തരം ഉദാത്തമായ കൃതികള്‍ സീരിയലാക്കിയാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നും സംഗീത പറയുന്നു.

പലരും പല ടോക് ഷോകളിലും തന്നോട് അമ്മായിഅമ്മ-മരുമകള്‍ പോര്, അസൂയ തുടങ്ങി നിരവധി നെഗറ്റീവ് കാര്യങ്ങള്‍ എന്തിനാണ് കാണിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. പക്ഷേ ഇതിന് വ്യക്തമായ മറുപടിയുണ്ട്. ഇത് ഒരു സര്‍ക്കിളാണ് ഉദാഹരണമായി ടി വി കൊച്ചുബാവയുടെ ഒരു കൃതിയെടുത്ത് മനോഹരമായി വിഷ്വലൈസ് ചെയ്ത് അത് ടിവിയില്‍ സംപ്രേഷണം ചെയ്താല്‍ വ്യൂവേഴ്‌സിനെ കിട്ടില്ല.

റേറ്റിങ് ഉള്ള പരിപാടികള്‍ക്ക് എത്ര പരസ്യങ്ങള്‍ കൊടുക്കാനും മാര്‍ക്കറ്റിങ് ഏജന്‍സികള്‍ തയ്യാറാണ്. അതാണ് ചാനലിന്റെ വരുമാനം, മാര്‍ക്കറ്റിങ് ഡിവിഷന്‍ നോക്കുന്നത് അത് വില്‍ക്കാന്‍ പറ്റുമോ എന്നതാണ്. അപ്പോള്‍ റേറ്റിങ് കൂട്ടാനായി ഇത്തിരി സെന്റിമെന്‍സ് കൂട്ടിക്കോ സ്‌പൈസി ആകട്ടെ എന്നൊക്കെ ആവശ്യമുണരും. അങ്ങനെ ചെയ്യുമ്പോള്‍ റേറ്റിങ് കൂടുന്നുമുണ്ട്. സീരിയലിന്റെ പ്രേക്ഷകര്‍ക്കാവശ്യവും അതാണ്.

സീരിയല്‍ കാണുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ ഇരിക്കുന്നത് നല്ല സാരിയും പൊട്ടും വളയുമൊക്കെ കാണാനാണ്. ചിലര്‍ ചോദിക്കുന്നത് അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിക്കൊക്കെ എന്തിനാണ് ലിപ്സ്റ്റിക്കും വലിയ പൊട്ടൊക്കെ എന്ന്. എന്നാല്‍ ടെലിവിഷന്‍ മീഡിയയില്‍ ലോജിക്ക് നോക്കി അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിക്ക് കരിപുരണ്ട് വസ്ത്രങ്ങളും മേക്കപ്പില്ലാതെ അവതരിപ്പിച്ചാല്‍ കാണാനാരും ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *